ADVERTISEMENT

കൊരട്ടി ∙ സംസ്ഥാനത്തു 36.8 ലക്ഷം വീടുകളിലേക്കു ശുദ്ധജല കണക്‌ഷൻ നൽകാനുള്ള ജലജീവൻ മിഷൻ പദ്ധതി പ്രതിസന്ധിയിൽ. കരാറുകാർക്കു ചെയ്ത ജോലിയുടെ ബിൽതുക കൊടുക്കാത്തതാണു കാരണം. ഏപ്രിൽ ഒന്നിലെ ഔദ്യോഗിക കണക്കു പ്രകാരം ‌പാസാക്കിയ ബിൽ അനുസരിച്ചു തന്നെ കരാറുകാർക്കു 2,660 കോടി രൂപ കുടിശികയാണ്.

അറ്റകുറ്റപ്പണികളുടെ ഇനത്തിൽ 151.74 കോടി രൂപ വേറെയും. ഇത്തവണ സംസ്ഥാന ബജറ്റിൽ 550 കോടി രൂപ മാത്രമാണു പദ്ധതിക്കു വകയിരുത്തിയത്. ഓരോ പഞ്ചായത്തിലും 5 കോടി മുതൽ 50 കോടി രൂപ വരെ കരാറുകാർക്കു ലഭിക്കാനുണ്ട്. പണം കിട്ടാനുള്ള തടസ്സം കാരണം, പുതിയ ജോലികൾക്കു ടെൻഡർ ക്ഷണിക്കുന്നുണ്ടെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ല. 

വെട്ടിപ്പൊളിച്ച റോഡുകൾതോടുകളായി
പൈപ്പ് ലൈൻ വലിക്കാനായി വെട്ടിപ്പൊളിച്ച റോഡുകൾ ടാർ ചെയ്യാത്തതിനാൽ തോടുകളായി. പലയിടത്തും കാൽനട പോലും അസാധ്യം. ജലഅതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാനായി പൊളിക്കുന്ന റോഡുകൾ നേരത്തെ മരാമത്ത് വകുപ്പാണ് ടാർ ചെയ്തിരുന്നത്.ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി തുക മുൻകൂർ അടപ്പിച്ച ശേഷമാണു റോഡുകൾ പൊളിക്കാൻ അനുമതി നൽകിയിരുന്നത്.

ഇങ്ങനെ ചെയ്യുമ്പോൾ റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതായി ആരോപണമുയർന്നതോടെ അതും കൂടി പൈപ്പ് ഇടുന്ന കരാറുകാരെ തന്നെ ഏൽപിക്കുകയായിരുന്നു. എന്നാൽ, ചെയ്ത ജോലികളുടെ തുക മുടങ്ങിയതോടെ കരാറുകാർ പിൻവാങ്ങിയിരിക്കുകയാണ്. അതോടെ റോഡുകൾ മാസങ്ങളായി ചാലുകളായി തുടരുന്നു. ഇതിൽ പലയിടത്തും പ്രതിഷേധം ശക്തമാണ്.

കേന്ദ്ര–സംസ്ഥാന വിഹിതം മുടങ്ങി
50% ചെലവു കേന്ദ്ര സർക്കാരും 25% സംസ്ഥാനവും 15% തദ്ദേശ സ്ഥാപനവും 10% ഗുണഭോക്തൃ  വിഹിതവും എന്നായിരുന്നു തീരുമാനം. തുക വഹിക്കാനാകില്ലെന്നു പഞ്ചായത്തുകളും നഗരസഭകളും അറിയിച്ചതോടെ 50 ശതമാനവും സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചു. ഈ 50% തുക കെട്ടിവച്ചാലാണു കേന്ദ്ര വിഹിതം അനുവദിക്കുക. അതിനു കഴിയാത്തതിനാൽ കേന്ദ്ര വിഹിതവും മുടങ്ങിയിരിക്കുകയാണ്. 35,000 കോടി രൂപയാണു കേരളത്തിൽ പദ്ധതിക്കായി വകയിരുത്തിയത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com