2023ലെ മികച്ച ശാസ്ത്ര സാഹിത്യ പുസ്‌തകത്തിനുള്ള അവാർഡ് സി.പി.രഘുനാഥൻ നായർക്ക്

Mail This Article
തൃശൂർ ∙ കേരള ബാലസാഹിത്യ അക്കാദമിയുടെ 2023ലെ മികച്ച ശാസ്ത്ര സാഹിത്യ പുസ്‌തകത്തിനുള്ള അവാർഡ് ഡോ. സി.പി.രഘുനാഥൻ നായർക്ക്. ശനിയാഴ്ച തൃശൂർ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അവാർഡ് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്‍തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
മലയാളത്തിൽ 6 ശാസ്ത്ര പുസ്തകങ്ങളും (ആകെ 12), മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലെ വിദ്യാഭ്യാസ പംക്തികളിൽ കുട്ടികൾക്കായുള്ള 45ലേറെ ശാസ്ത്ര ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള രഘുനാഥൻ നായർ, തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ ഡെപ്യുട്ടി ഡയറക്ടറായിരുന്നു. നിലവിൽ കുസാറ്റിൽ എമിരറ്റസ് പ്രഫസർ ആണ്.
220ലേറെ ഗവേഷണ പ്രബന്ധങ്ങളും 20ലേറെ പുസ്‌തക അധ്യായങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം 17 വിദ്യാർഥികളുടെ ഗവേഷണ ഉപദേഷ്ടാവായും പ്രവർത്തിച്ചു. 25 പേറ്റന്റുകളുടെ ഉടമയുമാണ്. ആലുവ മുപ്പത്തടം സ്വദേശിയും തിരുവനന്തപുരം കാഞ്ഞിരംപാറ നിവാസിയുമാണ്.