ADVERTISEMENT

വടക്കാഞ്ചേരി ∙ റേഷൻ വ്യാപാരികളുടെ 2 ദിവസത്തെ രാപകൽ സമരം നാളെയും മറ്റന്നാളും നടക്കും. നിലനിൽപിനുള്ള പോരാട്ടത്തിലാണു തങ്ങളെന്നും 2 ദിവസത്തെ രാപകൽ സമരം സൂചന മാത്രമാണെന്നും റേഷൻ വ്യാപാരി സംയുക്ത സമരസമിതി തലപ്പിള്ളി താലൂക്ക് കമ്മിറ്റി. വർഷങ്ങളായി റേഷൻ വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾക്കു മുൻപിൽ മുഖം തിരിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണു മറ്റു ഗത്യന്തരമില്ലാതെ റേഷൻ വ്യാപാരികൾ സമര രംഗത്തേക്കു കടക്കുന്നതെന്നു സംയുക്ത സമരസമിതി ചെയർമാൻ പ്രതീഷ് അപ്പു, കൺവീനർ കെ.സേതുമാധവൻ, ഭാരവാഹികളായ വി.ശ്രീധരൻ, സി.കണ്ണൻ എന്നിവർ അറിയിച്ചു. കടയടപ്പു സമരത്തിനു മുന്നോടിയായി സമരസമിതി ടൗണിൽ സമര വിളംബര റാലിയും ധർണയും നടത്തി. ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച റാലി താലൂക്ക് സപ്ലൈ ഓഫിസ് പരിസരത്തു സമാപിച്ചു. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com