എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി
Mail This Article
തൃശൂർ ∙ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങൾ, കടകൾ, ഹോട്ടലുകൾ, വഴിയോര കച്ചവട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ദ്രവമാലിന്യ സംസ്കരണത്തിൽ വീഴ്ചയുണ്ടായ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുകയും പ്ലാസ്റ്റിക് മാലിന്യം കുഴിച്ചുമൂടാൻ ശ്രമിച്ച സ്ഥാപനത്തിന് പിഴ ചുമത്തുകയും ചെയ്തു.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളിൽപ്പെട്ട ക്യാരിബാഗുകൾ, പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് കപ്പുകൾ എന്നിവ സ്ക്വാഡ് പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങൾക്ക് ആകെ 34,000 രൂപ പിഴ ചുമത്തി. ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസർ പി.എൻ.വിനോദ് കുമാർ, രജിനേഷ് രാജൻ, സി.ആർ.ദീപക്, എരുമപ്പെട്ടി പഞ്ചായത്ത് അസി. സെക്രട്ടറി എം.എസ്.രശ്മി എന്നിവർ നേതൃത്വം നൽകി.