ADVERTISEMENT

കയ്പമംഗലം ∙ ചളിങ്ങാട് പള്ളിവളവ് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പാതയോരത്ത് വെള്ളക്കെട്ടും പതിവാകുന്നു. ആഴ്ചകൾ കഴിഞ്ഞു രണ്ടിടത്ത് പൈപ്പ് പൊട്ടാൻ തുടങ്ങി. സ്ഥിരമായി പൈപ്പ് പൊട്ടുന്നതിനാൽ റോഡിൽ കുഴികളും പെരുകിയിട്ടുണ്ട്. താഴ്ന്ന സ്ഥലങ്ങളിലേക്ക് വെള്ളം ഒഴുകി ചാലായി മാറിയിട്ടുണ്ട്. പല തവണ നന്നാക്കിയ സ്ഥലങ്ങളിൽ തന്നെയാണു വീണ്ടും പൊട്ടുന്നത്. പരിസരങ്ങളിൽ വിതരണം നടത്തുന്ന ശുദ്ധജലത്തിനു ക്ഷാമമാണ്. ഇനിയെങ്കിലും കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റി നഷ്ടപ്പെടുന്ന ശുദ്ധജലം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com