പുനർഗേഹം പുനരധിവാസ പദ്ധതി: 9 കുടുംബങ്ങൾക്ക് വീടൊരുങ്ങും
Mail This Article
ചാവക്കാട്∙ കടലാക്രമണ ദുരിതം പേറുന്ന 9 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിലൂടെ വീടും സ്ഥലവും യാഥാർഥ്യമാകുന്നു. കടൽക്ഷോഭം മൂലം പ്രതിസന്ധി നേരിടുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്ന പദ്ധതിയിലാണ് കടപ്പുറം പഞ്ചായത്തിലെ 9 കുടുംബങ്ങൾക്ക് ഭൂമി കൈമാറിയത്. എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
ബിര ചാലിയത്ത്, ഫാത്തിമ കറുപ്പംവീട്ടിൽ, നഫീസ ചാലിൽ, ഐസു ആനാംകടവിൽ, സിന്ധു കോറോട്ട്, ഫൗസിയ പണ്ടാരി, ഷീജ ചേന്ദങ്കര, സുലൈഖ പൊള്ളക്കായി, മുഹമ്മദ് റാഫി എന്നിവർക്കാണ് 3 സെന്റ് വീതം ഭൂമിയുടെ ആധാരം എംഎൽഎ കൈമാറിയത്. സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപയാണ് പുനർഗേഹം പദ്ധതിയിൽ സർക്കാർ നൽകുന്നത്. മൂക്കൻ കാഞ്ചന, വി.പി.മൻസൂർ അലി, ശുഭ ജയൻ, മുഹമ്മദ്, സമീറ ഷരീഫ്, പ്രസന്ന ചന്ദ്രൻ, റാഹില വഹാബ്, മുഹമ്മദ് നാസിഫ്, പി.വി.അബ്ദുൽ ഗഫൂർ, സുരേഷ്, സുശീല സോമൻ, രേഷ്മ, സുലൈമാൻ, എൻ.എം.ലത്തീഫ് എന്നിവർ പ്രസംഗിച്ചു.