ADVERTISEMENT

ഇന്ന് യെലോ അലർട്ട്
ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. കേരള തീരത്തു രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യത. കേരള-കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണം.

വൈദ്യുതി മുടങ്ങും
ചേലക്കര ∙ ഗ്രാമം, വട്ടപ്പറമ്പ് മേഖലകളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.|

കാർഷിക  സൗജന്യ വൈദ്യുതി
തിരുവില്വാമല ∙ കാർഷിക സൗജന്യ വൈദ്യുതി ഗുണഭോക്താക്കൾ അംഗത്വം പുതുക്കാനായി 31നു മുൻപുള്ള തിങ്കൾ,വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒരു മണി വരെ കൃഷിഭവനിലെത്തണം. കഴിഞ്ഞ വർഷത്തെ അംഗത്വ രസീത്, അവസാനത്തെ വൈദ്യുതി ബിൽ, നികുതി രസീത്, 120 രൂപ വാർഷിക വരിസംഖ്യ എന്നിവ കൊണ്ടുവരണം.

ഗെസ്റ്റ് ലക്ചറർ, ട്രേഡ്സ്മാൻ
ചേലക്കര ∙ ഗവ പോളി ടെക്നിക് കോളജിൽ ഗെസ്റ്റ് ലക്ചറർ (ഗണിതം, ഫിസിക്സ്, കെമിസ്ട്രി), ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ട്രേഡ്സ്മാൻ (പ്ലമിങ്, സ്മിത്ത്, ഫൗണ്ട്രി) തസ്തികകളിൽ ഒഴിവ്. അഭിമുഖം 10നു രാവിലെ 11ന്. 04884 254484.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com