ADVERTISEMENT

പാലപ്പിള്ളി∙ കാരികുളം പരുന്തുപാറ ഇറക്കത്തിൽ ടിപ്പർലോറി തെങ്ങിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ 6 പേർക്ക് പരുക്ക്. ഇഷ്ടിക കയറ്റിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ 5 പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഡ്രൈവറുടെ കാലിന് സാരമായ പരുക്കുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. 

 കാരികുളം റേഷൻകടയ്ക്കു സമീപമുള്ള പാലോളി ഷെരീഫിന്റെ വീട്ടുപറമ്പിലേക്കാണ് ലോറി ഇടിച്ചുകയറിയത്. തെങ്ങിലിടിച്ച് കിണറിനോട് ചേർന്ന് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ കിണറിനു മുകളിലേക്കാണ് വീണത്. ഗ്രിൽ ഉണ്ടായിരുന്നതുകൊണ്ടാണ് കിണറിൽ വീഴാതിരുന്നത്. തെങ്ങിന്റെ തലഭാഗം ഒടിഞ്ഞുവീണു. ഗേറ്റ് തകർന്നു. നേരത്തെയും 2 തവണ നിയന്ത്രണംവിട്ട വാഹനങ്ങൾ ഷെരീഫിന്റെ വീട്ടുപറമ്പിലേക്ക് ഇടിച്ചുകയറിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com