മൊബൈൽ ഫോണുകളും ലക്ഷം രൂപയും കവർന്നു; ബിഹാർ സ്വദേശി മണിക്കൂറുകൾക്കകം അറസ്റ്റിൽ

Mail This Article
മുളങ്കുന്നത്തുകാവ് ∙ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് 12 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും കവർന്ന ബിഹാർ സ്വദേശി അജം (19) മണിക്കൂറുകൾക്കകം മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായി. വെളപ്പായ, മുളങ്കുന്നത്തുകാവ് പ്രദേശങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ മോഷണത്തിനു ശേഷം കോതമംഗലത്തേക്ക് കടന്ന പ്രതിയെ മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.സംഗീതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്ത്.മൊബൈലുകളും പണവും പൊലീസ് പിടിച്ചെടുത്തു.

കോതമംഗലത്തെത്തിയ പ്രതി മോഷ്ടിച്ച മൊബൈൽ ഓണാക്കിയതാണ് പൊലീസിന് തുണയായത്. ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. എസ്ഐ ശരത് സോമൻ, എസ്സിപിഒമാരായ പ്രശാന്ത്, അഖിൽ വിഷ്ണു, സുജിത്ത് വടക്കൻ എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി.