ADVERTISEMENT

കൽപ്പറമ്പ്∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പള്ളിയുടെ വാതിൽ കുത്തിത്തുറന്ന് അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.  ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്. ഇരുമ്പ് കമ്പി കൊണ്ട് പള്ളിയുടെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും തുറക്കാൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് മടങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കറുപ്പ് ഷർട്ടും നീല മുണ്ടും ധരിച്ചയാളാണു നീരീക്ഷണ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com