തൃശൂർ ജില്ലയിൽ ഇന്ന് (08-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
തെറപ്പിസ്റ്റ് നിയമനം : തൃശൂർ ∙ നാഷനൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ തെറപ്പിസ്റ്റിനെ നിയമിക്കുന്നു. രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫിസിൽ 11നു 10നു കൂടിക്കാഴ്ച. അപേക്ഷാ ഫോം ലഭിക്കാൻ: http://nam.kerala.gov.in. 0487 2939190.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ 2023/24ലെ മാതൃകാ അധ്യാപകർ / മലയാളം, ഹിന്ദി, സംസ്‌കൃതം ഭാഷാ അധ്യാപകർ / മികച്ച വിദ്യാലയങ്ങൾ എന്നീ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 15. 7012714995, 9496215019.
ഐഎച്ച്ആർഡി
വരടിയം∙ ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറി സയൻസ്, ഡിസിഎ, പിജിഡിസിഎ ഓൺലൈൻ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10നകം അപേക്ഷ സമർപ്പിക്കണം. 9496217535.
നീന്തൽ മത്സരം
ചൊവ്വന്നൂർ ∙ സിബി സെഡ് ക്ലബ് 21ന് പടിഞ്ഞാറ്റുമുറി കുട്ടംകുളത്തിൽ നീന്തൽ മത്സരം നടത്തും. ചൊവ്വന്നൂർ നിവാസികൾക്ക് മാത്രമാണ് അവസരം. റജിസ്ട്രേഷൻ ഫീസില്ല. 9539841963.