ADVERTISEMENT

അതിരപ്പിള്ളി ∙ കാട്ടാന കൃഷിയിടങ്ങളിലെ ഫലവൃക്ഷങ്ങളുടെ തൊലി പൊളിച്ച് തിന്നുന്നു. ആനയുടെ കുത്തേറ്റ മരങ്ങൾ കാലക്രമേണ ഉണക്കു ബാധിച്ച് നശിക്കുകയാണ്. ഇന്നലെ പുലർച്ചെ അരൂർമുഴി ജംക്‌ഷനു സമീപം മുണ്ടയ്ക്ക ജോർജിന്റെ കൃഷിയിടത്തിൽ കയറിയ കാട്ടാനക്കൂട്ടം അടുക്കള ഭാഗത്തു നിൽക്കുന്ന കടപ്ലാവിന്റെ തുമ്പി അകലത്തിലുള്ള തൊലി മുഴുവനായും അടർത്തിയെടുത്തു തിന്നു.

റബർ മരങ്ങളുടെ ഇലയും തൊലിയും കാട്ടാന ഭക്ഷിക്കുന്നുണ്ട്. ചില മരങ്ങളുടെ തൊലിയിലുണ്ടാകുന്ന മധുരമാണ് ഇവയെ തൊലി തിന്നാൻ പ്രേരിപ്പിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മൂന്ന് മാസം മുൻപ് കാട്ടാന കയറി കൃഷി നശിപ്പിച്ച വീട്ടുപറമ്പിലാണ് ഇന്നലെ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. തുടർച്ചയായുള്ള ആക്രമണത്തിൽ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമസ്ഥൻ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com