ADVERTISEMENT

ചാവക്കാട്∙ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു. കഴിഞ്ഞ ദിവസം ചാവക്കാട് മുഗൾ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനായ തിരുവത്ര പുതിയറ സ്വദേശി കാളീടകത്ത് ഉമ്മറിനെയാണ് തല്ലി ചതച്ചത്. ചാവക്കാട് സമുദ്ര ബാറിലെ ജീവനക്കാരനാണ്  ഉമ്മറിനെ മർദിച്ചത്. രാത്രിയിൽ കാറുമായി വരുമ്പോൾ ബൈക്ക് മാറ്റിവെച്ചില്ല എന്ന കാരണം പറഞ്ഞാണ് ക്രൂരമായി മർദിച്ചത്. മർദ്ദനത്തിൽ മൂക്കിന്റെ എല്ല് പൊട്ടുകയും ശരീരം ആകെ നീര് വന്ന അവസ്ഥയിലുമാണ്. ഉമ്മറിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും, തുടർന്ന് ഹയാത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.  ചാവക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com