റോഡ് പണിക്കിടെ പൊട്ടിയ പൈപ്പ് ആര് നന്നാക്കുമെന്നു തർക്കം

Mail This Article
×
പുന്നംപറമ്പ് ∙ റോഡ് പണിക്കിടെ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനെച്ചൊല്ലി ജല അതോറിറ്റിയും റോഡ് പണിയുടെ കരാറുകാരനും തമ്മിലുണ്ടായ തർക്കം പരിഹാരമാകാതെ വന്നതോടെ ഇരുനൂറോളം വീടുകളിലേക്കുള്ള ശുദ്ധജലവിതരണം മുടങ്ങി. തെക്കുംകര പഞ്ചായത്തിൽ കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നംപറമ്പ് മുതൽ ചെന്നിക്കര വരെയുള്ള റോഡ് നവീകരണ പ്രവൃത്തിക്കിടയിലാണു വീരോലിപ്പാടത്ത് ജലവിതരണ പൈപ്പ് പൊട്ടിയത്. ഇതോടെ വീരോലിപ്പാടം മുതൽ ചെന്നിക്കര വരെയുള്ള വീട്ടുകാരാണു ശുദ്ധജലം കിട്ടാതെ ദുരിതത്തിലായത്. പൈപ്പ് പൊട്ടിയതു മൂലം നിർമാണം നടന്ന റോഡ് തകർന്നുവെന്നാണു കരാറുകാരന്റെ വാദം. തർക്കത്തിനു പരിഹാരമുണ്ടാകാതെ വന്നതോടെ ജലവിതരണവും അനിശ്ചിതമായി നീളുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.