ADVERTISEMENT

കയ്പമംഗലം ∙ മൂന്നുപീടിക ബീച്ച് റോഡ് മഴയിൽ ടാറിങ് തകർന്ന് കുളമായി. ദേശീയ പാതയിൽ നിന്നു തുടങ്ങി കടൽത്തീരത്ത് അവസാനിക്കുന്ന റോഡിൽ ഗതാഗത തിരക്കും കൂടുതലാണ്.  വെള്ളം കെട്ടിനിൽക്കുന്ന വലിയ കുഴികൾ വാഹനങ്ങൾക്ക് അപകട ഭീഷണിയായിട്ടുണ്ട്.ബീച്ച് റോഡ്  വായനശാല പരിസരത്താണ് വൻകുഴികളുള്ളത്. ഇവിടെ വെള്ളം ഒഴിഞ്ഞുപോവുന്നതിനു സംവിധാനം ഇല്ല. പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ പോകുന്ന റോഡ് മൂന്ന് വർഷം മുൻപ് ടാറിങ് ചെയ്ത റോഡിലാണ് ചെറുതും വലുതുമായ കുഴികൾ നിറഞ്ഞത്. യാത്രക്കാർക്ക് ദുരിതമായ റോഡിലെ കുഴികൾ മൂടി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com