ADVERTISEMENT

കൊടുങ്ങല്ലൂർ ∙ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ വീട് കുത്തി തുറന്നു മോഷണം. പണവും സ്വർണാഭരണവും കവർന്നു.കോതപറമ്പ് വാസുദേവവിലാസം സ്കൂളിന് സമീപം താമസിക്കുന്ന സി.ബി. ജയലക്ഷ്മിയുടെ വീടാണ് കുത്തി പൊളിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും മോഷ്ടിച്ചു.വെള്ളി പാത്രങ്ങളും മോഷണം പോയിട്ടുണ്ട്.കഴിഞ്ഞ അഞ്ചു ദിവസമായി ജയലക്ഷ്മി സഹോദരന്റെ മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. വീട്ടിലെ മുഴുവൻ അലമാരകളും തകർത്ത നിലയിലാണ്.വീടിന്റെ പിറകുവശത്തെ അടുക്കള വാതിൽ കുത്തിത്തുറന്നാണ്  മോഷ്ടാക്കൾ അകത്തു കടന്നത്. മതിലകം പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com