തൃശ്ശൂർ ജില്ലയിൽ ഇന്ന് (09-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
അറിയിപ്പ്
സർട്ടിഫിക്കറ്റ് കോഴ്സ്
കൊരട്ടി ∙ ഗവ.പോളിടെക്‌നിക് കോളജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോസ്മറ്റോളജി ആൻഡ് ബ്യൂട്ടി പാർലർ മാനേജ്മെന്റ് (3 മാസം, യോഗ്യത: എസ്എസ്എൽസി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം, യോഗ്യത: എസ്എസ്എൽസി), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓട്ടോകാഡ് (3 മാസം യോഗ്യത: ഡിപ്ലോമ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9895419779.
താൽക്കാലിക ഒഴിവ്
കാട്ടൂർ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ) വിഭാഗത്തിൽ ഒരു മാസത്തെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 11ന് 11.30ന് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.
അധ്യാപക ഒഴിവ്
പുല്ലൂറ്റ്∙കെകെടിഎം ഗവ. കോളജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 17 ന് 10 ന്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അപേക്ഷകർ ബയോഡേറ്റ deptofenglish@govtkktmcollege.ac.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. 0480 2802213
കൊടുങ്ങല്ലൂർ ∙ പി. ഭാസ്കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് 10.30ന്.
സർട്ടിഫിക്കറ്റ് കോഴ്സ്
കൊരട്ടി ∙ ഗവ.പോളിടെക്‌നിക് കോളജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോസ്മറ്റോളജി ആൻഡ് ബ്യൂട്ടി പാർലർ മാനേജ്മെന്റ് (3 മാസം, യോഗ്യത: എസ്എസ്എൽസി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം, യോഗ്യത: എസ്എസ്എൽസി), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓട്ടോകാഡ് (3 മാസം യോഗ്യത: ഡിപ്ലോമ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9895419779.
വൈദ്യുതി മുടങ്ങും
അതിരപ്പിള്ളി∙ എ സി കെ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യതി വിതരണം മുടങ്ങും.