തൃശൂർ ജില്ലയിൽ ഇന്ന് (10-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടങ്ങും; പരിയാരം ∙എസ്എസ് ചന്ദ്ര, അന്നപൂർണേശ്വരി ടെമ്പിൾ, പരിയാരം സൊസൈറ്റി, പിക്കോള, മഹാത്മാ,എലഞ്ഞിപ്പാറ തോട്, നായരങ്ങാടി കിണർ, എൽപി സ്കൂൾ,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8.40 മുതൽ 10.30 വരെയും പൂവം ട്രാൻസ്ഫോമർ പരിധിയിൽ 10 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
മേലൂർ ∙ആറങ്ങാലികടവ്, കോട്ട റോഡ്, ഡിവൈൻ, മുരിങ്ങൂർ പള്ളി പരിസരം, മുരിങ്ങൂർ ജംക്‌ഷൻ, കോട്ടമുറി എന്നീ ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
താൽക്കാലിക ഒഴിവ്
നടവരമ്പ്∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് എച്ച്എസ്എ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 11ന് 10ന് നടക്കും. ഉദ്യോഗാർഥികവ്‍ സർട്ടിഫിക്കറ്റുമായി എത്തണം.
തൃശൂർ ∙ കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകര ബിഎഡ് സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷൻ, പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 17നു രാവിലെ കോളജ് ഓഫിസിൽ. 0487 2382977.
ഫാർമസിസ്റ്റ് ഒഴിവ്
കൊറ്റനെല്ലൂർ∙വേളൂക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ റഗുലർ ഫാർമസിസ്റ്റ് അവധിയുള്ള ദിവസങ്ങളിൽ താൽക്കാലിക ഒഴിവിലേക്ക് നടത്തുന്ന കൂടിക്കാഴ്ച ഇന്ന് 2 ന് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കും. ഡിഫാം,ബിഫാം യോഗ്യതയുള്ള ഫാർമസി കൗൺസിലിന്റെ റജിസ്ട്രേഷൻ അംഗീകാരം ഉള്ളവരും സർട്ടിഫിക്കറ്റുകളുമായി എത്തണം.
സീറ്റൊഴിവ്
തൃശൂർ ∙ വിമല കോളജിൽ എസ്‍സി, എസ്ടി വിഭാഗത്തിലടക്കം ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ സീറ്റൊഴിവ്. കോളജ് ഓഫിസുമായി ബന്ധപ്പെടണം. 0487–2332080, 8921273097.
തൃശൂർ ∙ സെന്റ് മേരീസ് കോളജിൽ (ഓട്ടോണമസ്) പിജി, ഡിഗ്രി പ്രവേശനത്തിനു എസ്‌സി/എസ്ടി/ജനറൽ/സ്പോർട്സ്/ ഭിന്നശേഷി, മറ്റു സംവരണ വിഭാഗങ്ങൾ എന്നിവയിൽ സീറ്റൊഴിവ്. 8590646096, 0487–2333485.