വള്ളം മറിഞ്ഞ് 2 തൊഴിലാളികൾക്ക് പരുക്ക്

Mail This Article
കയ്പമംഗലം ∙കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വീണ്ടും അപകടത്തിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. മത്സ്യബന്ധനത്തിനായി മൂട് വെട്ടി വള്ളം കടലിലേക്ക് ഇറക്കുന്നതിനിടെ വൻ തിരമാലയിടിച്ചു വള്ളം മറിയുകയായിരുന്നു. അരവീട്ടിൽ പ്രേമന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വള്ളത്തിലുണ്ടായിരുന്ന പോണത്ത് രാജേഷ്, കുഞ്ഞിലോലപ്പറമ്പിൽ മുരളി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളം ഭാഗികമായി തകർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസവും തിരയിടിച്ച് വള്ളം മറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. പ്രധാന ടവായ കമ്പനിക്കടവിൽ സാധ്യത പഠനം പൂർത്തിയാക്കിയ മിനി ഹാർബർ നിർമാണം നടത്തി സ്ഥിരമായി ഉണ്ടാവുന്ന അപകട സാധ്യതകൾ ഇല്ലാതാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.