ADVERTISEMENT

ഇന്ന് 
ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

അസാപ് മേക്കപ്പ് കോഴ്സ്
തൃശൂർ∙ അസാപ് കേരളയുടെ കുന്നംകുളത്തെ കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യമായി നടത്തുന്ന പ്രഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. https://bit.ly/asappmkvy എന്ന ലിങ്കിലൂടെ അപേക്ഷ നൽകണം. 8590118698, 9495999675.

കംപ്യൂട്ടർ കോഴ്‌സ്
തൃശൂർ∙ ചാലക്കുടി എൽബിഎസ് സെന്ററിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ (എസ്), ഡിസിഎ കോഴ്‌സുകളിലേക്കു ബിരുദം, പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 8590894866. 

കോഷൻ ഡിപ്പോസിറ്റ് 
പി.വെമ്പല്ലൂർ ∙ എംഇഎസ് അസ്മാബി കോളജിൽ നിന്നു 2018 ൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ 25നകം കോളജിൽ നിന്നു കോഷൻ ഡിപ്പോസിറ്റ് പ്രവൃത്തി ദിവസങ്ങളിൽ എത്തി കൈപ്പറ്റണം.  അല്ലാത്തപക്ഷം ഗവ: അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അധ്യാപക ഒഴിവ്  
ഇരിങ്ങാലക്കുട∙ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി  ബോട്ടണി വിഭാഗത്തിലെ  താൽക്കാലിക അധ്യാപക ഒഴിവ്  ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 13ന് 11.30ന് നടക്കും  ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി എത്തണം.ബന്ധപ്പെടുക  9446626685
എളവള്ളി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ അധ്യാപകന്റെയും ഓഫിസ് അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. അഭിമുഖം 17ന് രാവിലെ 11ന്.

വാക്സിനേഷൻ നാളെ
കാറളം∙ പഞ്ചായത്തിലെ 6-ാം വാർഡിൽ കിഴുത്താണി പറളം മേഖലയിൽ തെരുവ് നായ്ക്കളുടെ വാക്സിനേഷൻ നാളെ പഞ്ചായത്ത് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നടത്തുമെന്ന് സെക്രട്ടറി  അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com