വാണിയമ്പാറ അടിപ്പാത നിർമാണം തുടങ്ങി; ഗതാഗതം സർവീസ് റോഡ് വഴി

Mail This Article
വാണിയമ്പാറ ∙ മണ്ണുത്തി– വടക്കഞ്ചേരി ദേശീയപാതയിൽ മൂന്നാമത്തെ അടിപ്പാത വാണിയമ്പാറയിൽ നിർമാണം തുടങ്ങി. 1.97 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപാതയുടെ താഴെ 5.5 മീറ്റർ ഉയരത്തിലാണ് അടിപ്പാത. 90.31 കോടി രൂപയാണു ചെലവ്. വാണിയമ്പാറ മേലേചുങ്കത്ത് റോഡിലെ ടാറിങ് പൊളിച്ചു നീക്കിത്തുടങ്ങി.തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ 200 മീറ്റർ ഭാഗത്തു സർവീസ് റോഡിലൂടെ പോകണം.കഴിഞ്ഞ ജനുവരിയിലാണു മണ്ണുത്തി–വടക്കഞ്ചേരി മേഖലയിൽ മൂന്നും മണ്ണുത്തി–ഇടപ്പള്ളി ഭാഗത്ത് അഞ്ചും അടിപ്പാതകൾക്ക് അംഗീകാരം ലഭിച്ചത്.
കല്ലിടുക്ക്, മുടിക്കോട് അടിപ്പാതകളുടെയും മേൽപാതകളുടെയും നിർമാണം ആഴ്ചകൾക്കു മുൻപ് ആരംഭിച്ചിരുന്നു. അടിപ്പാതകളുടെയും താഴെയുള്ള ഭാഗത്തെ കോൺക്രീറ്റിങ്ങാണു നടക്കുന്നത്. മുടിക്കോട്ട് 900 മീറ്ററും കല്ലിടുക്കിൽ 840 മീറ്ററും ദൈർഘ്യമുള്ള മേൽപാതകൾക്കു താഴെയാണ് അടിപ്പാതകൾ. 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണു ശ്രമം.