ADVERTISEMENT

മാള ∙കുടിശിക വരുത്തിയതിനെ തുടർന്ന് മാളയടക്കം 4 പഞ്ചായത്തുകളിലേക്ക് ജലനിധി വഴിയുള്ള ശുദ്ധജല വിതരണം വാട്ടർ അതോറിറ്റി വീണ്ടും നിർത്തിവച്ചു. അന്നമനട, കുഴൂർ, പൊയ്യ പഞ്ചായത്തുകളാണ് കുടിശിക വരുത്തിയ മറ്റു പഞ്ചായത്തുകൾ. മേയ് മാസത്തെ തുകയുടെ 50 ശതമാനം  അടയ്ക്കാതെ വന്നതോടെയാണ് വാട്ടർ അതോറിറ്റി ഇന്നലെ മുതലുള്ള ജലവിതരണം നിർത്തിവച്ചത്. മാള 5,80,143 ലക്ഷം, അന്നമനട 1,66,697 ലക്ഷം, പൊയ്യ 3,40,638 ലക്ഷം, കുഴൂർ 39,468 രൂപ എന്നിങ്ങനെയാണു കുടിശികയുള്ളത്. പുത്തൻചിറ, വെള്ളാങ്ങല്ലൂർ പഞ്ചായത്തുകൾ നിശ്ചിത തുക നേരത്തെ അടച്ചിരുന്നു. മാള ജല അതോറിറ്റി ഓഫിസ് പരിധിയിലുള്ള 6 പഞ്ചായത്തുകൾ ജലനിധി പ്രകാരം 17 കോടി രൂപയിലധികം നിലവിൽ കുടിശിക വരുത്തിയിട്ടുണ്ട്. 

ഓരോ പഞ്ചായത്തിന്റെയും കുടിശിക കോടികൾ കടന്നതോടെ പ്രതിമാസ ഉപയോഗ തുകയുടെ പകുതിയെങ്കിലും അടയ്ക്കണമെന്നു ജല അതോറിറ്റി ജോയിന്റ് എംഡി പരിഹാരമായി നിർദേശിച്ചിരുന്നു. ഇതു പ്രകാരം ഏപ്രിൽ മാസത്തെ തുക കുടിശിക വരുത്തിയ 6 പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം ഇക്കഴിഞ്ഞ ജൂൺ 1ന് ജല അതോറിറ്റി നിർത്തി വച്ചിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് പ്രതിനിധികൾ അഷ്ടമിച്ചിറയിലുള്ള വാട്ടർ അതോറിറ്റി സബ് ഡിവിഷനിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ഒരാഴ്ചയ്ക്കകം തുകയടയ്ക്കാമെന്ന ധാരണയിൽ ജല വിതരണം പുന:രാരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പല പഞ്ചായത്തുകളും പണമടച്ചില്ല. ഇതിനു പുറമേയാണ് മേയ് മാസത്തെ കുടിശികയും പഞ്ചായത്തുകൾക്ക് ബാധ്യതയായത്. ജലനിധി കൃത്യമായി ബില്ലിങ് നടത്തുന്നുണ്ടെന്നും ഓഫിസ് ചെലവു കഴിഞ്ഞുള്ള തുക അടയ്ക്കാറുണ്ടെന്നും ജലനിധി ഭാരവാഹികളും അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com