തൃശ്ശൂർ ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
അറിയിപ്പ് ജലവിതരണം മുടങ്ങും
തൃപ്രയാർ∙ ജലഅതോറിറ്റി നാട്ടിക സബ് ഡിവിഷനിൽ പ്രധാന വിതരണ പൈപ്പിലെ തകരാറുകൾ അറ്റകുറ്റപ്പണികൾ നടത്താൻ താമസം നേരിടുന്നതിനാൽ മതിലകം, എസ്എൻ പുരം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിൽ ജലവിതരണത്തിൽ തടസ്സം നേരിടുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജോലിഒഴിവ്ഡോക്ടർ
പുന്നയൂർക്കുളം ∙ അണ്ടത്തോട് എഫ്എച്ച്‌സിയിൽ ഡോക്ടറുടെ ഒഴിവ്. കൂടിക്കാഴ്ച നാളെ 2 ന് പഞ്ചായത്ത് കാര്യാലയത്തിൽ. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം.
അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ഹിന്ദി സീനിയർ, കെമിസ്ട്രി ജൂനിയർ അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച നാളെ 11ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.