തൃശൂർ ജില്ലയിൽ ഇന്ന് (02-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഡോക്ടർമാരുടെ ഒഴിവ്
പഴഞ്ഞി∙ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വ 11ന്.
സീറ്റൊഴിവ്
തൃശൂർ ∙ അരണാട്ടുകര ബിഎഡ് സെന്ററിൽ ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ സംവരണ സീറ്റുകൾ ഒഴിവുണ്ട്. ഇന്ന് 11നു കോളജിൽ എത്തണം. 0487 2382977.
മാറ്റിവച്ചു
കുട്ടനെല്ലൂർ ∙ സി.അച്യുതമേനോൻ ഗവ. കോളജിൽ നാളെ നടത്താനിരുന്ന പൂർവവിദ്യാർഥി സംഗമം (1985 - 95) 18ലേക്കു മാറ്റി. 9446622123.
ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല
തൃശൂർ ∙ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പുകളില്ല. എങ്കിലും സാധാരണ മഴയ്ക്കു സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തീവ്രമഴ ലഭിച്ച ജില്ലയിലെ മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. തീവ്രമഴ ലഭിച്ച മലയോര മേഖലകളിലെ മണ്ണ് നിലവിൽ ദുർബലമാണ്. ഇവിടങ്ങളിൽ 60 മുതൽ 70 മില്ലിമീറ്റർ വരെ പെയ്യുന്ന മഴ പോലും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള അപകടങ്ങൾക്കു കാരണമായേക്കാം. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചു. കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി (41 മില്ലിമീറ്റർ), കുന്നംകുളം (31), ഏനാമാക്കൽ (28.2), അതിരപ്പിള്ളി, പീച്ചി (26), വെള്ളാനിക്കര (25.1), ചാലക്കുടി (19.2), ഇരിങ്ങാലക്കുട (16) എന്നിങ്ങനെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മാപിനികളിൽ രേഖപ്പെടുത്തിയ മഴയുടെ തോത്.