ADVERTISEMENT

അതിരപ്പിള്ളി ∙ കാലടി പ്ലാന്റേഷൻ റോഡിൽ ശക്തമായ മഴയിൽ കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ചെളിയും ഉരുളൻ കല്ലുകളും നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത അവസ്ഥയായി. കുന്നിൻ മുകളിൽ നിന്നാരംഭിക്കുന്ന തോട്ടിലാണ് മണിക്കൂറുകൾ നീണ്ട മഴയിൽ  കുത്തൊഴുക്കുണ്ടായത്. 

അതിരപ്പിള്ളി എസ്റ്റേറ്റിലെ രണ്ടാം ബ്ലോക്കിൽ ഇൻസ്പെക്‌ഷൻ ബംഗ്ലാവിനു സമീപം തിങ്കൾ രാത്രിയിലാണു സംഭവം.  കിളിക്കാട് കുന്നിൽ കൃഷി നടത്തുന്നതിനു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണു മണ്ണിടിച്ചിലിനു കാരണമെന്നു ജീവനക്കാർ പറയുന്നു. രാവിലെ ടാപ്പിങ് ജോലിക്കെത്തിയ തൊഴിലാളികൾ റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com