ADVERTISEMENT

വൈദ്യുതി മുടക്കം
ചേലക്കര ∙മെതുക്, അയ്യഴി മേഖലകളിൽ ഇന്നു 10 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്
കുന്നംകുളം ∙ മരത്തംകോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഉറുദു അധ്യാപക തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച 11ന്.
ചാലക്കുടി ∙ സേക്രഡ് ഹാർട്ട് കോളജിൽ ഫിസിക്സ്‌ അധ്യാപക ഒഴിവുണ്ട്.  ബയോഡേറ്റ physics@sacredheartcollege.ac.in ലേക്ക് ഇമെയിൽ അയയ്ക്കണം. കൂടിക്കാഴ്ച 29നു 10ന്. നെറ്റ്, പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന. ഫോൺ: 0480 2701159.

അറ്റൻഡന്റ്
പുന്നയൂർക്കുളം ∙ കടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. കൂടിക്കാഴ്ച ശനി 11ന്.

താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി 
ചാലക്കുടി ∙ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ഒഴിവുണ്ട്. പത്താം ക്ലാസാണു യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്കും വിമുക്ത ഭടന്മാർക്കും മുൻഗണന. 35 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം (വിമുക്ത ഭടന്മാർക്ക് പ്രായപപരിധിയില്ല). കൂടിക്കാഴ്ച ഇന്ന് 10.30ന്.  0480–2961823.

എൻജിനീയർ/ ഓവർസിയർ
തൃശൂർ ∙ പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ നിയമനത്തിന് അർഹരായ പട്ടികവർഗ വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 19നു വൈകിട്ട് 5നകം ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ അപേക്ഷ നൽകണം. 0480 2706100.

ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 
തൃശൂർ ∙ അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് ഇതുവരെ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ 10 ദിവസത്തിനകം മസ്റ്ററിങ് പൂർത്തിയാക്കണം. ഒന്നിലധികം പെൻഷൻ (ക്ഷേമനിധി പെൻഷൻ) വാങ്ങുന്ന ഗുണഭോക്താക്കൾക്ക് രണ്ടിനും മസ്റ്ററിങ് നിർബന്ധമാണ്.

ഫുട്ബോൾ സിലക്‌ഷൻ
തൃശൂർ ∙ സംസ്ഥാന സീനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീം സിലക്‌ഷൻ ട്രയൽസ് നാളെ രാവിലെ 8നു കേരളവർമ കോളജ് മൈതാനത്തു നടക്കും. 0487 2334698.

മംഗല്യ പദ്ധതി
തൃശൂർ ∙ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്: www.schemes.wcd.kerala.gov.in. 0487 2361500.

കംപ്യൂട്ടർ കോഴ്‌സുകൾ
തൃശൂർ ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തൃശൂർ മേഖലാ കേന്ദ്രത്തിൽ ആരംഭിക്കുന്ന പിജിഡിസിഎ, പിഡിസിഎ, ഡിസിഎ, ഡിസിഎ (എസ്) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വെബ്:www.lbscentre.kerala.gov.in. അവസാന തീയതി 31. 7559935097. 

എസ്‌സി പ്രമോട്ടർ 
തൃശൂർ ∙ അരിമ്പൂർ പഞ്ചായത്തിൽ എസ്‌സി പ്രമോട്ടർ നിയമനത്തിനു 21നു രാവിലെ 11നു സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫിസിൽ കൂടിക്കാഴ്ച നടത്തും. 0487 2360381.

പ്രവേശന പരീക്ഷ
തൃശൂർ ∙ ജില്ലയിലെ മായന്നൂർ ജവാഹർ നവോദയ വിദ്യാലയത്തിലേക്കു 2025-26 അധ്യയന വർഷത്തെ 6–ാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വെബ്: www.navodaya.gov.in. അവസാന തീയതി സെപ്റ്റംബർ 16. 9526977847. 

മേട്രൻ
തൃശൂർ ∙ കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകരയിലുള്ള ഡോ.ജോൺ മത്തായി സെന്ററിലെ വനിത ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മേട്രനെ നിയമിക്കുന്നതിന് 16ന് രാവിലെ 10ന് അഭിമുഖം നടത്തും.

സീറ്റൊഴിവ്
ചാലക്കുടി ∙പനമ്പിള്ളി സ്മാരക ഗവ. കോളജിൽ ബിഎസ്‌സി മാത്തമാറ്റിക്സ് കോഴ്സിൽ എല്ലാ വിഭാഗങ്ങളിലും സീറ്റൊഴിവ്.  ബിഎസ്‌സി ഫിസിക്സിനു ഇഡബ്ല്യുഎസ്, എസ്‌സി,എസ്ടി വിഭാഗങ്ങളിലും ബിഎ പൊളിറ്റിക്കൽ സയൻസിൽ എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലും  ബിഎ ഇക്കണോമിക്സിനു ഇഡബ്ല്യുഎസ്,എൽപി,എസ്ടി വിഭാഗങ്ങളിലും  ബികോമിനു ഒബിഎക്സ്, എസ്ടി വിഭാഗങ്ങളിലും സീറ്റൊഴിവ്. 16 നു 11.30ന് രേഖകൾ സഹിതം കോളജിൽ നേരിട്ടെത്തി പ്രവേശനം നേടാം. 9447411354.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com