ADVERTISEMENT

ഗതാഗത നിയന്ത്രണം: പുന്നയൂർകുളം ∙ ചങ്ങരംകുളം റോഡിൽ ഇന്ന് വയലോര ഭാഗത്തെ ഇന്റർലോക്ക് ടൈൽ നിർമാണം  ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ എഇഒ ഓഫിസ്/ എരമംഗലം-ചങ്ങരംകുളം/ ആറ്റുപുറം-ചെമ്മണൂർ-ചങ്ങരംകുളം വഴി പോകണം.

ജില്ലാ വികസന സമിതിയോഗം 
തൃശൂർ ∙ ജില്ലാ വികസന സമിതി യോഗം 28ന് 11ന് കലക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ ചേരും.

സീറ്റ് ഒഴിവ് 
തൃശൂർ ∙ ഗവ. എൻജിനീയറിങ് കോളജിൽ എംസിഎ വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവ്. പരീക്ഷ/കൂടിക്കാഴ്ച  24ന് നടക്കും. വെബ്: www.gectcr.ac.in.
ചാലക്കുടി ∙ ഗവ. ഐടിഐയിൽ ഏതാനും ട്രേഡുകളിൽ കുറച്ചു സീറ്റുകൾ ഒഴിവുണ്ട്. നേരത്തെ അപേക്ഷ  സമർപ്പിച്ച് ഇതുവരെയും അഡ്മിഷൻ ലഭിക്കാത്തവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 20ന് ഐടിഐയിൽ നേരിട്ടു ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.

സിലക്ട് കമ്മിറ്റി‌ യോഗം 
തൃശൂർ ∙ കേരള പൊതുരേഖ ബിൽ സംബന്ധിച്ച സിലക്ട് കമ്മിറ്റി  തൃശൂർ ജില്ലക്കാർക്കായി 26ന് 10.30ന് എറണാകുളം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പൊതുജനങ്ങൾ, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.

സ്കൂൾ ഓഫ് ഡ്രാമ പ്രവേശനം 
തൃശൂർ ∙ കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എംടിഎ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 23. www.admissions.uoc.ac.in, 0487 2385352.

ചികിത്സാ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കൊരട്ടി ∙ മംഗലശേരി യുണൈറ്റഡ് ക്ലബിന്റെ ചാരിറ്റി എൻഡോവ്മെന്റ് ഫണ്ട്, പറക്കാടത്ത് ചുമ്മാർ വർഗീസ് സ്മാരക ഫണ്ട് എന്നിവയിൽ നിന്നുള്ള ചികിത്സാ സഹായത്തിന് അപേക്ഷ ക്ഷണിച്ചു. കൊരട്ടി, കറുകുറ്റി പഞ്ചായത്തുകളിലും അന്നമനട പഞ്ചായത്തിലെ ആറു മുതൽ 10 വരെ വാർഡുകളിലും പാറക്കടവ് പഞ്ചായത്തിലെ രണ്ടാം വാർ‍ഡിലും സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. കാൻസർ, കിഡ്നി, സ്ഥിരം കിടപ്പു രോഗികൾ എന്നീ വിഭാഗങ്ങളിലെ രോഗികൾക്കാണു ധനസഹായം നൽകുക. നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ സഹിതം 28നകം നൽകണം. അപേക്ഷാ ഫോം ക്ലബ് ഓഫിസിൽ ലഭിക്കും.

സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാംപ് 22ന്
ചാലക്കുടി ∙ സെന്റ് ജയിംസ് ആശുപത്രിയും സെന്റ് മേരീസ് ഫൊറോന പള്ളി കേന്ദ്രസമിതിയും ഒരുക്കുന്ന സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാംപ് 22ന് 9 മുതൽ സെന്റ് മേരീസ് ചർച്ച് എൽപി സ്കൂളിൽ നടത്തും.

ഹരിതകർമ സേന ഒഴിവ്
ചാലക്കുടി ∙ നഗരസഭ ഹരിത കർമസേന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 20നകം കുടുംബശ്രീ ഓഫിസിൽ നിന്നു നിർദിഷ്ട ഫോം വാങ്ങി അപേക്ഷ നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com