തൃശൂർ ജില്ലയിൽ ഇന്ന് (01-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗത നിയന്ത്രണം
പഴയന്നൂർ ∙ പുത്തരിത്തറ-കൊണ്ടാഴി റോഡിലെ കിളിനിക്കടവ് മുതൽ കൊണ്ടാഴി വരെ നവീകരണം നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
അധ്യാപക ഒഴിവ്
പാഞ്ഞാൾ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യുട്ടർ സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3ന് രാവിലെ 10ന്.
തൃശൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിനു കീഴിലുള്ള തൃശൂർ, വടക്കാഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലിഷ് ആൻഡ് വർക്പ്ലെയ്സ് സ്കിൽ അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം. അഭിമുഖം സ്കൂൾ ഓഫിസിൽ ഇന്ന് രാവിലെ 10ന്.
നന്തിക്കര ∙ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 4 ന് 11 ന്.
വൈദ്യുതി മുടക്കം
പാഞ്ഞാൾ ∙ ആലമ്പുഴ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 12 വരെയും കൊച്ചപ്പൻപ്പടി ട്രാൻസ്ഫോമർ പരിധിയിൽ 12 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
പഴയന്നൂർ ∙ പൊട്ടങ്കോട് മേഖലയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുത്താമ്പുള്ളി ∙ ആശുപത്രി പരിസരത്ത് ഇന്ന് 10 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
മെഡിക്കൽ ക്യാംപ് നാളെ
വടക്കാഞ്ചേരി ∙ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും മഹാത്മാ മെമ്മോറിയൽ കെയർ ആൻഡ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാംപും നേത്ര പരിശോധനയും നാളെ 9 മുതൽ ഓട്ടുപാറ ഗവ. എൽപി സ്കൂളിൽ നടക്കും. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്യും.
വൈദ്യുതി മുടക്കം
പരിയാരം∙ കൊല്ലാറ, മുഴിക്കകടവ്,കപ്പേള, തൃപ്പാപ്പിള്ളി, പിക്കോള, എ എസ് ചന്ദ്ര, അന്നപൂർണ്ണേശ്വരി ക്ഷേത്രം, പരിയാരം സൊസൈറ്റി, മഹാത്മാ, എലിഞ്ഞിപ്പാറ തോട്, നായരങ്ങാടി കിണർ, എൽ പി സ്കൂൾ തുടങ്ങിയ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപെടും.
വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം
തൃശൂർ ∙ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വന്യജീവി സങ്കേതങ്ങളായ പീച്ചി, വാഴാനി, ചിമ്മിനി, ചൂലന്നൂർ മയിൽസങ്കേതം എന്നിവിടങ്ങളിൽ 2 മുതൽ 8 വരെ പ്രവേശനം സൗജന്യം.
പോസ്റ്റൽ ഏജന്റ് നിയമനം
തൃശൂർ ∙ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉൽപന്നങ്ങളുടെ വിപണനത്തിനു കമ്മിഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരെ നിയമിക്കുന്നു. യോഗ്യത എസ്എസ്എൽസി, വയസ്സ് 18–50, തൃശൂർ പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിര താമസം ആയിരിക്കണം, ഇൻഷുറൻസ് മേഖലയിൽ മുൻപരിചയം വേണം. കൂടിക്കാഴ്ച 7നു പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ടിന്റെ ഓഫിസിൽ. 9048621600.
ഫുട്ബോൾ പരിശീലനം
തൃശൂർ ∙ കേരളവർമ കോളജ് സ്പോർട്സ് അലമ്നൈ അസോസിയേഷന്റെ നേതൃത്വത്തിൽ ആൺകുട്ടികൾക്കു വേണ്ടി (അണ്ടർ 15, 17) ഫുട്ബോൾ പരിശീലനം നൽകുന്നു. സിലക്‌ഷൻ ട്രയൽസ് 5ന് രാവിലെ 7.30ന് കോളജ് ഗ്രൗണ്ടിൽ നടക്കും. കുട്ടികൾ ജനന സർട്ടിഫിക്കറ്റ് സഹിതം രക്ഷിതാക്കളുമായി എത്തണം. രണ്ടാഴ്ചത്തെ ക്യാംപിൽ മുൻ രാജ്യാന്തര ഫുട്ബോൾ താരങ്ങളായ സി.വി. പാപ്പച്ചൻ, കെ.എഫ്. ബെന്നി എന്നിവർ പരിശീലനം നൽകും. 94958 55243.
റസിഡൻഷ്യൽ സ്കൂൾ
തൃശൂർ ∙ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഡ്രോയിങ് ടീച്ചർ കരാർ നിയമനം നടത്തുന്നു. 4ന് വൈകിട്ട് 5ന് മുൻപ് മോഡൽ റസിഡൻഷ്യൽ സ്കൂൾ, വടക്കാഞ്ചേരി (ആൺ), റെയിൽവേ സ്റ്റേഷൻ പിഒ, വടക്കാഞ്ചേരി– 680623 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. 04884 235356.
ഗെസ്റ്റ് ഇൻസട്രക്ടർമാർ
തൃശൂർ ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ 23 ഗവ. ഐടിഐകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസട്രക്ടർമാരെ നിയമിക്കുന്നു. 4ന് 10ന് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0495 2461898.