എളവള്ളിയിൽ കർഷകർക്ക് നെൽവിത്ത് സൗജന്യം; വിതരണം ചെയ്യുന്നത് കിലോയ്ക്ക് 42 രൂപ വിലയുള്ള 19 ടൺ വിത്ത്
Mail This Article
എളവള്ളി ∙പഞ്ചായത്തിലെ മുഴുവൻ കർഷകർക്കും നെൽവിത്ത് സൗജന്യമായി നൽകി ഭരണ സമിതി മാതൃകയായി. കിലോഗ്രാമിന് 42 രൂപ വിലയുള്ള വിത്താണ് പഞ്ചായത്ത് കർഷകർക്ക് സൗജന്യമായി നൽകുന്നത്. ഒരേക്കർ പാടശേഖരത്തിന് 25 കിലോ വീതം വിത്താണ് കർഷകർക്ക് നൽകുന്നത്. കേരള സംസ്ഥാന സീഡ് ഡവലെപ്മെന്റ് അതോറിറ്റിയിൽ നിന്നാണ് വിത്ത് ലഭ്യമാക്കുന്നത്. വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ ഇതിനായി വകയിരുത്തി.
മുണ്ടകൻ കൃഷിക്കായി ഒരുങ്ങുന്ന വാക കാക്കത്തിരുത്തി, കുണ്ടൂപാടം, കോക്കൂർ പടവ്, കുറ്റിക്കാട്ട്, ബ്രാലായി - കാട്ടൂപാടം എന്നീ പാടശേഖരങ്ങളിലെ കർഷകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. 19 ടൺ നെൽവിത്ത് ഇതിനായി എത്തി.വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ് ഉദ്ഘാടനം ചെയ്തു. കാക്കത്തിരുത്തി പാടശേഖര സമിതി പ്രസിഡന്റ് പി . ശിവശങ്കരൻ അധ്യക്ഷനായി. കൃഷി ഓഫിസർ സി.ആർ.രാഗേഷ്, പി.പി.മോഹനൻ, കെ.പി.സണ്ണി, പ്രദീപ് തൊമ്മിൽ എന്നിവർ പ്രസംഗിച്ചു.