ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ വിവിധ പരിപാടികളോടെയും സമാദരണ ചടങ്ങുകളോടെയും വയോജന ദിനം ആചരിച്ചു. ജൂബിലി മിഷൻ ജെറിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന സമാദരണ ചടങ്ങ് ‘ടിഡോപ്’ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. വയോജന രോഗനിർണയ ക്യാംപും ബോധവൽക്കരണ ക്ലാസും നടത്തി. 

∙ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ പാട്ടുരായ്ക്കൽ യൂണിറ്റ് സംഘടിപ്പിച്ച ദിനാചരണ ചടങ്ങിൽ 80 വയസ്സു കഴിഞ്ഞവരെ ആദരിച്ചു. എൻ.ആർ.ഗ്രാമപ്രകാശ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഔഷധി പഞ്ചകർമ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എസ്.രജിതൻ പ്രസംഗിച്ചു. പത്മിനി അധ്യക്ഷത വഹിച്ചു. വി.കെ.ഹാരിഫാബി, കെ.തങ്കം, പി.എൻ.രമേഷ് എന്നിവർ പ്രസംഗിച്ചു.

∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് തൃശൂർ ഈസ്റ്റ് ബ്ലോക്കിന്റെ കീഴിലുള്ള ചെമ്പൂക്കാവ്, വിൽവട്ടം, വിയ്യൂർ യൂണിറ്റുകൾ ചേർന്നു സംഘടിപ്പിച്ച ദിനാചരണം വി.കെ.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ഡോ.കെ.ജി.വിശ്വനാഥൻ ക്ലാസെടുത്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എൻ.വിജയദേവി അധ്യക്ഷത വഹിച്ചു. 80 വയസ്സു പിന്നിട്ടവരെ ആദരിച്ചു. 

∙ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റി വയോജന ദിനാചരണത്തിന്റെ ഭാഗമായി പെൻഷനേഴ്സ് സംഘിലെ മുതിർന്ന അംഗം വി.രാമദാസിനെയും ഭാര്യയെയും ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശ്രീനിവാസൻ പൊന്നാട അണിയിച്ചു. 

കൂർക്കഞ്ചേരി ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൂർക്കഞ്ചേരി, കണ്ണംകുളങ്ങര, ഒല്ലൂർ യൂണിറ്റുകളുടെ വയോജന ദിനാചരണം കോർപറേഷൻ പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷ കരോളിൻ ജെറിഷ് ഉദ്ഘാടനം ചെയ്തു. എം.ഡി.ഗ്രെയ്സ് അധ്യക്ഷത വഹിച്ചു. ഡോ.ഗായത്രി ശ്രീകുമാർ, ജോസ് കോട്ടപ്പറമ്പിൽ, വി.ജി.ധർമരാജൻ, കെ.വേണുഗോപാലൻ, കെ.ആർ.മോഹനൻ, കെ.ആർ.ഡേവിസ്, ടി.ബി.സുനിൽകുമാർ, അജിത ജയരാജൻ എന്നിവർ പ്രസംഗിച്ചു.

തൃശൂർ ∙ സെവൻത്ത് ഡേ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വയോജന ദിനാചരണം കൗൺസിലർ മേഴ്സി അജി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ വി.എ.വർഗീസ് അധ്യക്ഷത വഹിച്ചു. ചൂണ്ടൽ∙ കെഎസ്എസ്പിയു ചൂണ്ടൽ യൂണിറ്റും ചൂണ്ടൽ ഗ്രാമീണ വായനശാലയും സംയുക്തമായി വയോജനദിനം ആചരിച്ചു. കെഎസ്എസ്പിയു ചൂണ്ടൽ യൂണിറ്റ് പ്രസിഡന്റ് വി.എ.ജോണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഐ.മോഹൻദാസ്, വൈസ് പ്രസിഡന്റ് എ.എഫ്.ജോണി, വായനശാല സെക്രട്ടറി കെ.രാമകൃഷ്ണൻ, സി.പി.തോമസ്, സി.യു.ആലീസ്, എം.ഇന്ദിരാദേവി എന്നിവർ പ്രസംഗിച്ചു.

അവണൂർ∙ കെഎസ്എസ്പിയു അവണൂർ നോർത്ത് യൂണിറ്റ് വയോജനദിനം ആചരിച്ചു. സി.കൊച്ചുമാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എസ്.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ.രാജേന്ദ്രനാഥ് പ്രസംഗിച്ചു.മുണ്ടത്തിക്കോട്∙ സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കമ്മിറ്റി വയോജനദിനം ആചരിച്ചു. 106 വയസ്സ് പിന്നിട്ട യൂണിയൻ അംഗം ആര്യംപാടം പട്ടാര രാഘവനെ ആദരിച്ചു. പ്രസിഡന്റ് രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ.മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എം.എം. രാഘുനാഥൻ, സി.എൽ.പീയൂസ് എന്നിവർ പ്രസംഗിച്ചു.ആട്ടോർ∙ അയ്യപ്പൻ നാടൻ കലാസമിതിയുടെ നേതൃത്വത്തിൽ വയോജനദിനം ആചരിച്ചു. 

സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച എ.പി.അമ്മിണിയെ ആദരിച്ചു. പ്രസിഡന്റ് ബിജു ആട്ടോർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിബീഷ് എം.പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സുമേഷ് ചന്ദ്രൻ, വി.കെ.സുബീഷ് എന്നിവർ പ്രസംഗിച്ചു.ആമ്പല്ലൂർ ∙ ലോക വയോജനദിനത്തിൽ അളഗപ്പനഗർ പഞ്ചായത്തിന്റെയും തണൽ സംഘടനയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെയും ആഭിമുഖ്യത്തിൽ വയോജനസംഗമം നടത്തി. കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി അധ്യക്ഷയായി. തണൽ സംഘടന പ്രസിഡന്റ് സി.കെ.കൊച്ചുകുട്ടൻ, പെൻഷൻ സംഘടന പ്രസിഡന്റ് ശാന്തകുമാരി, ജിജോ ജോൺ, പ്രിൻസി ഡേവിസ്, പി.കെ.ശേഖരൻ, പി.എസ്.ദിനിൽ, സജന ഷിബു, അശ്വതി പ്രവീൺ, ഷൈലജ നാരായണൻ, പി.എസ്.പ്രീജു, പി.ബി.സുഭാഷ്, സുധാകുമാരി, സുകുമാരൻ, നന്ദനകുമാർ, എം.എ.ജോർജ്, കെ.ജെ.വർക്കി, ഫ്രാങ്കോ, പി.എം.ഹനീഫ എന്നിവർ പ്രസംഗിച്ചു.  ഡോ.സോന, ഡോ.എം.ജി.രാമചന്ദ്രൻ എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

പുതുക്കാട് ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടകര ബ്ലോക്കിലെ വിവിധ യൂണിറ്റുകളിൽ വയോജനദിനം ആചരിച്ചു. കൊടകരയിൽ ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷും മറ്റത്തൂരിൽ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയും വരന്തരപ്പിള്ളിയിൽ ടി.ജി.അശോകനും പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജും നെന്മണിക്കരയിൽ വി.സന്തോഷും തൃക്കൂർ യൂണിറ്റിൽ കെ.സദാനന്ദനും ഉദ്ഘാടനം ചെയ്തു. 80 കഴിഞ്ഞ പെൻഷൻകാരെ ആദരിച്ചു. മുതിർന്നവരുടെ ആരോഗ്യ സുരക്ഷ, വയോജന സംരക്ഷണ നിയമം തുടങ്ങിയ ക്ലാസുകൾ കൂടാതെ പ്രശ്നോത്തരി, കലാപരിപാടികൾ എന്നിവ നടത്തി.

പുതുക്കാട് ∙ പഞ്ചായത്ത് 13-ാം വാർഡ് തണൽ കമ്മിറ്റി നടത്തിയ വയോജന ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ഷാജു കാളിയേങ്കര, അരുൺദാസ് മേനോൻ, ലീലാ ഭായ്, കെ.ജെ.ജോജു, എം.ടി.മുരളി, എൻ.ഡി.ഇനാശു, വർഗീസ് പൂണത്ത് എന്നിവർ പ്രസംഗിച്ചു.വരന്തരപ്പിള്ളി ∙ വയോജന ദിനത്തിൽ വൃദ്ധദമ്പതികളെ ആദരിച്ച് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ. പോൾ, ത്രേസ്യ എന്നിവരെയാണ് ആദരിച്ചത്. പ്രധാനാധ്യാപകൻ കെ.ജെ.സെബി, പിടിഎ പ്രസിഡന്റ് എൻ.വി.തോമസ്, ജ്യോതി ജോസ്, ഷൈനി ജോസ്, ജോസ്ന ജോസഫ്, ഇവാന റോസ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സ്‌കൂൾ പത്രം ധ്വനിയുടെ പ്രകാശനവും നടന്നു.

വെണ്ടോർ ∙ ലോക വയോജന ദിനത്തിൽ അളഗപ്പനഗർ പഞ്ചായത്തിന്റെ സഹകരണത്തോടെ സെന്റ് മേരീസ് യുപി സ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി. മാനേജർ ഫാ.ജോസ് പുന്നോലിപറമ്പിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സനൽ മഞ്ഞളി അധ്യക്ഷത വഹിച്ചു. സ്മിത സെബാസ്റ്റ്യൻ, ജോസി ജോണി, സുകൃത് സോന, ജിസി ജോസഫ്, വൈഗ എന്നിവർ പ്രസംഗിച്ചു.

അരിമ്പൂർ∙ പഞ്ചായത്തിന്റെ വയോജന ദിനാചരണ പരിപാടികൾ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. വയോ വൊളന്റിയർമാരെ ആദരിച്ചു. പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷത വഹിച്ചു. സി.രവീന്ദ്രനാഥ് വയോജന ദിന സന്ദേശം നൽകി. വയോമേഖലയിലെ വാർഷിക പദ്ധതികൾ പ്രഖ്യാപിച്ചു. പരിശീലനം പൂർത്തീകരിച്ച 246 അംഗങ്ങളെ അദ്ദേഹവും  20 കമ്മ്യൂണിറ്റി പാലിയേറ്റീവ് വൊളന്റിയർമാരെ കവി രാവുണ്ണിയും ആദരിച്ചു. ഡോ.റിഷിൻ സുമൻ, സംസ്ഥാന സീനിയർ സിറ്റിസൻ ഫ്രണ്ട്സ് ഉപാധ്യക്ഷൻ പി.പി.ബാലൻ, സി.ജി.സജീഷ്, സി.ആർ.ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു.

ആനയെ കണ്ട്, കടൽക്കാഴ്ച കണ്ട് പ്രായം മറന്ന് ഉല്ലസിച്ച്  400 പേർ
പറപ്പൂർ ∙ ആനയെ കണ്ടും കടൽക്കാഴ്ചകൾ കണ്ടും പ്രായത്തിന്റെ അവശതകളെല്ലാം മറന്ന്  അവർ ഒരു പകൽ മുഴുവൻ ഉല്ലാസത്തിന്റെ തിമിർപ്പിലായി. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയാണ്  ലോക വയോജന ദിനത്തിൽ അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണയ്ക്കായി വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചത്. തോളൂർ പഞ്ചായത്തിലെ 65 വയസ്സ് കഴിഞ്ഞവരും സമീപ പഞ്ചായത്തുകളിലെ 70 വയസ്സ് കഴിഞ്ഞവരും ജില്ലയിലെ അനാഥാലങ്ങളിലെ  അന്തേവാസികളുമായി  400 പേരാണ് യാത്രയിൽ പങ്കെടുത്തത്. ഫൊറോന പള്ളിയങ്കണത്തിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. സാവിത്രി ശങ്കപ്പ ഫ്ലാഗ് ഓഫ് ചെയ്തു. 

കാരുണ്യ പ്രസിഡന്റ് സി.സി.ഹാൻസൻ അധ്യക്ഷനായി. സെക്രട്ടറി പി.ഒ.സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രഘുനാഥൻ, ഫാ.ഗോഡ്‌വിൻ ചെമ്മണ്ട, ഫഹദ് വിജയൻ, സി.ഡി.ജോസൺ, ആനി ജോസ്, വത്സ ചേറു, എ.കെ.അറുമുഖൻ, സാന്റി ഡേവിഡ്, ശ്രീകല കുഞ്ഞുണ്ണി, സൈമൺ കുന്നത്ത്, ഡാർവിൻ കെ.വിൽസൻ എന്നിവർ പ്രസംഗിച്ചു. യാത്രയ്ക്ക് പാലയൂർ മാർ തോമ തീർഥകേന്ദ്രത്തിൽ ഫാ.ഡേവിസ് കണ്ണമ്പുഴയുടെ നേതൃത്വത്തിലുള്ള ടീം സ്വീകരണം നൽകി. പുന്നത്തൂർ ആനക്കോട്ടയിൽ ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് ഡോ.വി.കെ.വിജയൻ സ്വീകരണം നൽകി. ഇവർക്കുള്ള ഉച്ചഭക്ഷണവും ദേവസ്വം നൽകി. പഞ്ചവടി കടപ്പുറത്തെത്തിയ സംഘം മറൈൻ വേൾഡും ബീച്ചും സന്ദർശിച്ചാണ് മടങ്ങിയത്.

‘തണൽ’ കാര്യക്ഷമമല്ല; പ്രതിഷേധിച്ച് വയോജനങ്ങൾ
അളഗപ്പനഗർ ∙ പഞ്ചായത്തിലെ 9-ാം വാർഡിലെ തണൽ കെട്ടിടം തുറന്നുപ്രവർത്തിപ്പിക്കുക, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുക, വയോജനങ്ങൾക്കു മാനസികോല്ലാസത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോക വയോജനദിനത്തിൽ വാർഡിലെ വയോജനങ്ങൾ പ്രതിഷേധക്കൂട്ടായ്മ നടത്തി. 2020ൽ ഉദ്ഘാടനം നടത്തിയ കെട്ടിടത്തിൽ വയോജനങ്ങൾക്കായി കാര്യമായ പരിപാടികൾ സംഘടിപ്പിക്കുന്നില്ലെന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വിൽസൻ പറഞ്ഞു. കെ.വി.സണ്ണി, ഉഷ ഉണ്ണി എന്നിവർ പ്രസംഗിച്ചു. എന്നാൽ, ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്ത് അംഗം ജിജോ ജോൺ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തന്നെ ആക്ഷേപിക്കാൻ പ്രതിഷേധ സംഗമം നടത്തിയതെന്നും അംഗം കുറ്റപ്പെടുത്തി.

English Summary:

Thrissur marked International Day of Older Persons with heartwarming celebrations and insightful programs. The Jubilee Mission Geriatric Department hosted a felicitation ceremony, geriatric screening camp, and awareness class. The Kerala State Pensioners Union also honored octogenarians at a special event, highlighting the importance of elderly care.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com