ഓൺലൈൻ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ

Mail This Article
×
കൊടുങ്ങല്ലൂർ ∙ ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ വ്യാജ ആപ് ഉപയോഗിച്ചു കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജരുടെ 32.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചൊവ്വര ഇരിങ്ങരക്കത്തൂട്ട് അരുൺ ബാബുവിനെ (21) ആണ് ഇൻസ്പെക്ടർ ബി.കെ.അരുൺ അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പണം തട്ടിയെടുക്കുന്നതിനായി പ്രധാന പ്രതികൾക്കു സിം കാർഡുകൾ നൽകിയത് അരുൺ ബാബു ആയിരുന്നു. 600 സിം കാർഡുകൾ അരുൺ ബാബു തട്ടിപ്പുസംഘത്തിനു കൈമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
English Summary:
In a developing case of financial fraud, Kodungallur police have apprehended an individual connected to a Rs 32.50 lakh scam targeting a KSFE Assistant Manager. The perpetrators employed a deceptive online share trading app to defraud the victim. This recent arrest follows the apprehension of three others previously linked to the case. The arrested individual played a crucial role in providing SIM cards used for fraudulent activities.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.