ADVERTISEMENT

കൊടകര∙ മറ്റത്തൂർ കുന്ന്, മൂലംകുടം, ആറ്റപ്പിള്ളി പരിസരത്ത് സന്ധ്യാസമയത്ത്  ബൈക്കിലെത്തി സ്ത്രീകളെ ശല്യം ചെയ്തിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പാളിപ്പാടം സ്വദേശി പത്തമടക്കാരൻ ഷനാസാണ് (31) അറസ്റ്റിലായത്. മറ്റത്തൂർക്കുന്ന് സ്വദേശിയുടെ പരാതിയിൽ പൊലീസ്  ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.  ഇൻസ്പെക്ടർ പി.കെ. ദാസ്, എസ്ഐ‌മാരായ വി.പി. അരിസ്റ്റോട്ടിൽ, ഇ.എ. സുരേഷ്, എഎസ്ഐമാരായ സജു പൗലോസ്, ആഷ്‌ലിൻ ജോൺസ്, ലിജോൺ, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

A 31-year-old man from Pappalippaadam has been arrested by Kodakara Police for allegedly harassing women while riding his bike in various areas including Mattathoor Kunnu, Moolamkudam, and Attapilly. The arrest follows a complaint filed by a local resident and a week-long investigation by a police team.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com