ADVERTISEMENT

പരിയാരം ∙ ചാലക്കുടിപ്പുഴയിലെ സിഎസ്ആർ കടവിൽ തടയണയിലേക്ക് ഇറങ്ങുന്ന പാതയിലെ കോൺക്രീറ്റ് ഇടിഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. രാത്രിയും പകലും ആളുകൾ സഞ്ചരിക്കുന്ന പരിയാരം – മേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാലക്കുടിപ്പുഴയിലെ തടയണയുടെ വലതുകരയിലാണ് അപകടം പതിയിരിക്കുന്നത്. സ്ഥലം പരിചയമില്ലാത്തവർ ഈ ഭാഗത്തു കൂടി പുഴയിലേക്കു വീഴുമെന്നാണ് ആശങ്ക. പുഴയിൽ വെള്ളം കുറയുന്ന സന്ദർഭങ്ങളിൽ മുന്നറിയിപ്പു ലംഘിച്ച് ഇരുചക്ര വാഹനങ്ങളിൽ ജനങ്ങൾ ഇതുവഴി യാത്ര നടത്തുന്നു. ശക്തമായ ഒഴുക്കിനെ വക വയ്ക്കാതെ ഇരു കരകളിൽ നിന്നുള്ള ജനങ്ങൾ പുഴ കുറുകെ കടക്കുന്നതും പതിവാണ്. ചാലക്കുടി ചുറ്റിയുള്ള യാത്ര ഒഴിവാക്കാനാണു യാത്രക്കാർ നിരോധനം മറികടന്ന് എളുപ്പ വഴി തിരഞ്ഞെടുക്കുന്നത്. പുഴ കുറുകെ കടന്നുള്ള യാത്രയിൽ 10 കിലോമീറ്റർ ദൂരം കുറയും. അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

English Summary:

The deteriorating path alongside the CSR Kadavu weir in Pariyaram is a looming danger, particularly for those unfamiliar with the area. The collapse of concrete sections raises the risk of falls and accidents, especially during low tide when people attempt to cross the river on foot or by two-wheelers. Despite the obvious hazard and strong currents, locals frequently choose this route to save a 10-kilometer detour. Urgent action is needed to install warning signs and prevent a potential tragedy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com