ADVERTISEMENT

ഗുരുവായൂർ ∙ റെയിൽവേ സ്റ്റേഷനിലും വീടുകളിലും സ്ത്രീകളുടെ ആഭരണങ്ങൾ കവരുന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം താനൂർ പുത്തൻതെരുവ് മൂർക്കാടൻ വീട്ടിൽ കുരങ്ങ് പ്രദീപ് എന്ന പ്രദീപ് (45)) മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ച രണ്ടാം പ്രതി കോഴിക്കോട് ബേപ്പൂർ അന്തോണിപറമ്പ് കരുന്നത്ത് വീട്ടിൽ മണിയെ (57) പൊലീസ് ഇൻസ്പെക്ടർ ജി. അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. 4 കേസുകളിലായി കളവു പോയ മുഴുവൻ സ്വർണവും പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ റിമാൻഡ്ചെയ്തു. എസ്ഐ പി.കെ.മുകുന്ദൻ. എഎസ്ഐ ജയചന്ദ്രൻ, സീനിയർ സിപിഒമാരായ സുവീഷ് , രഞ്ജിത്ത്, ഗഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

English Summary:

A 57-year-old man from Kozhikode has been arrested for his involvement in the sale of gold ornaments stolen by a suspect previously apprehended in Guruvayur. The stolen gold, linked to four separate theft cases targeting women at the Guruvayur railway station and their homes, has been recovered by the police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com