ലേലു അല്ലു ലേലു അല്ലു; ശക്തനെ അഴിച്ചുവിടൂ
Mail This Article
തൃശൂർ ∙ കാണുന്നവർക്ക് ഒട്ടും ഇഷ്ടപ്പെടുന്ന കാഴ്ചയല്ല ഇത്. നിർഭാഗ്യവശാൽ നിങ്ങൾ ഇതു കണ്ടേ തീരൂ. ഈ നഗരത്തിന് ആധുനിക മുഖം നൽകിയ ശക്തൻ തമ്പുരാന്റെ മുഖം അടക്കം മൂടി വച്ചിട്ട് രണ്ടാഴ്ചയിലേറെയായി. ജൂൺ 9നു കെഎസ്ആർടിസി ബസ് ഇടിച്ച് ഭാഗികമായി തകർന്ന ശക്തൻ നഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമ ഈ മാസം 15നാണ് അറ്റകുറ്റപ്പണിക്കു ശേഷം തിരിച്ച് സ്ഥാപിച്ചത്.
19.5 ലക്ഷം രൂപയാണ് നിർമാണ ചെലവ്. ഈ തുക കെഎസ്ആർടിസിയും പി.ബാലചന്ദ്രൻ എംഎൽഎയും ചേർന്നാണു വഹിക്കുന്നത്. ഇതിൽ ആദ്യഗഡുവായ 8 ലക്ഷം രൂപ ശിൽപി കുന്നുവിള എം.മുരളിക്ക് കെഎസ്ആർടിസി കൈമാറിയിരുന്നു. എന്നാൽ എംഎൽഎയുടെ വിഹിതമാണ് ലഭിക്കാത്തത്.
പ്രതിമ സ്ഥാപിച്ച പീഠത്തിൽ പതിപ്പിക്കാനുള്ള കൃഷ്ണശില തമിഴ്നാട്ടിൽ നിന്ന് എത്തിക്കണം. തുടർന്നു ചുറ്റുവട്ടത്തിന്റെ സൗന്ദര്യവൽക്കരണം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ രണ്ടാഴ്ചയായിട്ടും പ്രതിമ മൂടിവച്ച നിലയിൽ തുടരുകയാണ്.