ഗുരുവായൂരിൽ നാട്ടുകാരുടെ ക്യൂ പുറത്തേക്ക് മാറ്റിയതിൽ പ്രതിഷേധം
Mail This Article
×
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ദർശനത്തിന് പുലർച്ചെ പ്രത്യേക ക്യൂവിലൂടെ നാട്ടുകാർക്ക് അനുവദിച്ചിരുന്ന ദർശന സൗകര്യം പുറത്തേക്ക് മാറ്റിയതിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പ്രതിഷേധിച്ചു. ഏകാദശി ദിവസം മുതലാണ് ഇത് നടപ്പാക്കിയത്. ക്ഷേത്രത്തിൽ നിന്ന് നാട്ടുകാരെ ആട്ടിയോടിക്കുന്ന സമീപനം സ്വീകരിച്ചാൽ പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കും. പ്രാദേശിക പരിഗണനയിൽ അനർഹർ കടന്നു കൂടുന്നുണ്ടെങ്കിൽ അതു പരിഹരിക്കണം. നാട്ടുകാരെ മുഴുവൻ മാറ്റി നിർത്തുകയല്ല വേണ്ടതെന്നും ഉദയൻ പറഞ്ഞു.
English Summary:
Guruvayur Temple is facing local protests after implementing a change to the special queue system for local devotees. Municipal opposition leader K.P. Udayan criticized the decision, advocating for a solution that addresses potential misuse while ensuring local access to darshan.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.