മെഡിക്കൽ കോളജിൽ ഡെന്റൽ സർജറി അത്യാഹിത വിഭാഗം

Mail This Article
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡെന്റൽ സർജറി (മാക്സിലോ ഫേഷ്യൽ സർജറി) യൂണിറ്റിന്റെ അത്യാഹിത വിഭാഗം നിലവിൽ വന്നു. വീഴ്ചയെ തുടർന്നും വാഹനാപകടങ്ങളിൽ പെട്ടും മുഖം, വായ, പല്ല് എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന ഗുരുതര പരുക്കിനു അടിയന്തര ചികിത്സയാണ് പുതിയ യൂണിറ്റിൽ ലഭിക്കുക. ഇതിനായി 24 മണിക്കൂറും ഡോക്ടറുടെ സേവനം അത്യാഹിത വിഭാഗത്തിൽ ഉറപ്പാക്കും.
ആവശ്യമായ ശസ്ത്രക്രിയകളും ഇവിടെ നടത്തും. സാധാരണ ദന്ത രോഗങ്ങൾക്ക് ഡെന്റൽ കോളജിലെ നിലവിലെ സൗകര്യങ്ങൾ തന്നെ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ പറഞ്ഞു. യൂണിറ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.എൻ.അശോകൻ നിർവഹിച്ചു. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ.പി.എം.ഷമീന, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.എം.രാധിക, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.പി.വി. സന്തോഷ്, എആർഎംഒ ഡോ.ടി.ജി.ഷിബി, ഡോ.കെ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.