ADVERTISEMENT

അന്തിക്കാട്∙ ‘‘അന്തിക്കാടിൻ സമരചരിത്രം അറിയാത്തവരുണ്ടോ, അന്തിച്ചോപ്പ് പരന്നത് പോലെ നെഞ്ചിനകത്തുണ്ടേ’’ ഈ വിപ്ലവഗാനം അന്തിക്കാടിന്റെ മണ്ണിൽ നിന്നാണ് പി.ജയചന്ദൻ പാടിയത്. 2022 ജൂലായ് 31നാണ് അദ്ദേഹം പാടാൻ വേണ്ടി അന്തിക്കാട് വന്നത്. മുൻ സിപിഐ നേതാവ് കെ.പി. പ്രഭാകരന്റ വസതിയിലെ റെക്കോഡിങ് റൂമിൽ വച്ച് അദ്ദേഹം അന്നു തന്നെ പാടുകയും ചെയ്തു. 

2022 ഓഗസ്റ്റ് 24 മുതൽ 26 വരെ തൃപ്രയാറിൽ നടന്ന സിപിഐ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘‘രക്തസാക്ഷി പൂക്കുന്നു, ചോക്കുന്നു’’ എന്ന ഗാനോപഹാരത്തിലാണ് അന്തിക്കാടിന്റെ സമരചരിത്രത്തെ കുറിച്ച് പി.ജയചന്ദ്രരൻ  പാടിയത്. ഗാനരചിയതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനായിരുന്നു പാട്ടിന്റെ രചന. മുൻമന്ത്രി വി.എസ്.സുനിൽകുമാറുമായുള്ള അടുപ്പം മൂലമാണ് അദ്ദേഹം അന്തിക്കാടെത്തിയത്.

English Summary:

Anthikad Struggle: P. Jayachandran’s revolutionary song commemorating the Antickad struggle was recorded on July 31, 2022, at the residence of former CPI leader K.P. Prabhakaran. This event highlights the enduring legacy of the Antickad movement within Kerala’s history.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com