പാടാനും പാഡണിയാനും എന്തിനും ഉഷാർ
Mail This Article
തൃശൂർ ∙ പാടി മാത്രം ശീലമുള്ള ഗായകൻ പി.ജയചന്ദ്രൻ ഒരിക്കൽ ക്രിക്കറ്റ് പാഡണിഞ്ഞു പിച്ചിലേക്കിറങ്ങിയ സംഭവമുണ്ടായി. മുണ്ടൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിൽ 2022 ഏപ്രിൽ 8ന് നടന്ന നാവിയോ യൂത്ത് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം ഘട്ട ഉദ്ഘാടനത്തിനെത്തിയതായിരുന്നു അന്ന് 78 വയസ്സുണ്ടായിരുന്ന പി.ജയചന്ദ്രനും ഫുട്ബോൾ താരം ഐ.എം. വിജയനും. കോളജ് പഠനകാലത്തല്ലാതെ ക്രിക്കറ്റ് കളിച്ചിട്ടില്ല.
ഭാവഗായകനോട് പാഡണിയാൻ സംഘാടകർ ആവശ്യപ്പെട്ടപ്പോൾ ഭാവഭേദമില്ലാതെ അണിഞ്ഞു. അന്നു ജയചന്ദ്രന്റെ കാൽച്ചുവട്ടിലിരുന്ന് ബാറ്റിങ് പാഡണിയിച്ചത് ഐ.എം. വിജയനായിരുന്നു. ഗ്ലൗസ് അണിയിക്കാൻ പരിശീലകൻ പി.ബാലചന്ദ്രനും സഹായിച്ചു. ആത്മവിശ്വാസത്തോടെയാണ് ബാറ്റുമേന്തി പിച്ചിലെത്തിയതും വിജയൻ എറിഞ്ഞ പന്തുകളെ നേരിട്ടതും.ഐ.എം. വിജയനെ കാണാനുള്ള സന്തോഷം കൊണ്ടാണു പരിപാടിക്കെത്തിയതെന്നു ജയചന്ദ്രൻ അന്നു പറഞ്ഞിരുന്നു.