പുരസ്കാരം സ്വീകരിക്കാൻ ഏറെ മോഹിച്ചു; മകൻ ഏറ്റുവാങ്ങി
Mail This Article
×
ഗുരുവായൂർ ∙ ദൃശ്യ ഗുരുവായൂർ ഭാവഗീതി പുരസ്കാരം പി.ജയചന്ദ്രന് പ്രഖ്യാപിച്ചത് 3 മാസം മുൻപാണ്. അദ്ദേഹത്തിന്റെ കൂടി സമയം നിശ്ചയിച്ച് ഡിസംബർ നാലിന് പുരസ്കാര സമർപ്പണ തീയതി നിശ്ചയിച്ചു. ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കി ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന പേരിൽ ഗാനമേളയും തീരുമാനിച്ചു. നവംബർ 24ന് ദേവസ്വത്തിന്റെ ക്ഷണം സ്വീകരിച്ച് ഗുരുവായൂരിൽ എത്തിയപ്പോഴും ഡിസംബർ 4ന് വീണ്ടും എത്താമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. അതിനിടെയാണ് വീഴ്ച സംഭവിച്ചതും ചികിത്സയിലായതും. ഒടുവിൽ ഭാവഗീതി പുരസ്കാരം ഗാനരചയിതാവ് കെ. ജയകുമാറിൽ നിന്ന് ജയചന്ദ്രന്റെ മകൻ ദിനനാഥ് ഏറ്റുവാങ്ങി. അച്ഛനെ കുറിച്ച് ഓരോരുത്തരും പറഞ്ഞ അനുഭവങ്ങളും നല്ല വാക്കുകളും അഭിമാനപൂർവം ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട്.
English Summary:
P.Jayachandran's son accepted the Drishya Guruvayur Bhavageethi Award. The award presentation, originally planned with a musical concert, was delayed due to the singer's hospitalization following an accident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.