കാറിൽ കടത്തിയ കഞ്ചാവ് പിടിച്ചു: തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
Mail This Article
×
കൊടുങ്ങല്ലൂർ ∙ കാറിൽ കടത്തുകയായിരുന്ന 22 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ നാലുപേർ പിടിയിലായിരുന്നു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പ്രിയദർശിനി നഗർ ഷജില മൻസിലിൽ ഹക്കീമിനെ (45) ആണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. എസ്ഐ സിബി, പൊലീസുകാരായ അഖിൽ, വിനിൽ, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കഞ്ചാവ് കടത്തുന്നതിനു കാർ സംഘടിപ്പിച്ചു നൽകിയതു ഹക്കീം ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിവിധ കേസുകളിൽ ഇയാൾ പ്രതിയാണ്.
English Summary:
Cannabis seizure in Kodungallur leads to another arrest. Police apprehended Hakkim for his role in arranging the transport of 22 kilograms of cannabis.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.