ADVERTISEMENT

പെരുമ്പിലാവ് ∙ കരിക്കാട് കൊങ്ങണൂർ റോഡിൽ മോഷണം നടന്ന മേനോത്ത് സഫിയയുടെ വീട്ടിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ബുധൻ രാത്രിയാണ് കള്ളൻ കയറിയത്. പൂട്ടിക്കിടന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ കവർന്നു.

അഞ്ചോളം അലമാരകൾ പൊളിക്കുകയും സാധനങ്ങൾ വലിച്ചുവാരിയിടുകയും ചെയ്തിരുന്നു. വീട്ടിലും പരിസരത്തും പരിശോധന നടത്തിയ സംഘം ഇരുപതോളം വിരലടയാളങ്ങൾ ശേഖരിച്ചു. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി. ഒറ്റയ്ക്കു താമസിക്കുന്ന സഫിയ രാത്രി ഉറങ്ങാൻ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ പോയിരുന്നു. രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മുൻവാതിൽ പൊളിച്ചനിലയിൽ കണ്ടത്.

English Summary:

Perumpilavu house burglary: A theft occurred at Safia Menoth's home on Karikkad Konganoor road, with ₹10,000 stolen and police investigating the scene with fingerprints and a dog squad. The thief broke into the house on Wednesday night while Safia was away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com