ബസ് ലോറിയിലിടിച്ച് അപകടം:4 പേർക്കു പരുക്ക്

Mail This Article
×
കൊടകര∙പേരാമ്പ്ര പള്ളി ജംക്‌ഷനിൽ ഞായർ രാത്രി 11ന് കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ കണ്ടക്ടർ ഉൾപ്പെടെ ബസ് യാത്രക്കാരായ നാല് പേർക്ക് പരുക്കേറ്റു. കണ്ണൂർ കണ്ണോത്തുംചാൽ സ്വദേശി തരുൺ (43), ഇടുക്കി മെലോറാം സ്വദേശി പീടിക്കായിൽ അനിൽ പി.ചാക്കോ, ഇടുക്കി മൂലമറ്റം ഐപ്പൻപറമ്പിൽ കുന്നേൽ ജോമിൻ (23), മൂവാറ്റുപുഴ മാനാരി മുല്ലശ്ശേരിൽ മഞ്ജുഷ ഏല്യാസ് (43) എന്നിവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
English Summary:
KSRTC bus accident injures four at Perambra Palli Junction in Kodakara. A KSRTC bus collided with a lorry, resulting in injuries to the conductor and three passengers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.