ഗുരുവായൂരിൽ ശ്വാസംമുട്ടുന്ന തിരക്ക്; രാവിലെ 9.30ന് വരി നിന്നവർക്ക് ഉച്ചയ്ക്ക് 3നും തൊഴാനായില്ല

Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ വൻ തിരക്ക്. മകരവിളക്കു ദർശനം കഴിഞ്ഞെത്തിയ അയ്യപ്പന്മാരും പൊങ്കൽ ആഘോഷം കഴിഞ്ഞെത്തിയ തമിഴ്നാട് സ്വദേശികളും മലയാളികളും ചേർന്നപ്പോൾ തിരക്ക് നിയന്ത്രണാതീതമായി. രാവിലെ 9.30ന് വരി നിന്നവർക്ക് ഉച്ചയ്ക്ക് 3നും തൊഴാനായില്ല. ഇന്നലെ ഉദയാസ്തമയ പൂജ ഉണ്ടായിരുന്നതിനാൽ തുടർച്ചയായ ദർശനം അനുവദിച്ചിരുന്നില്ല. അതും തിരക്ക് കൂടാൻ കാരണമായി. ഉച്ചപ്പൂജ കഴിഞ്ഞ് 3നാണ് നട അടച്ചത്. 3.30ന് വീണ്ടും തുറന്നപ്പോൾ കാലത്തുണ്ടായ അതേ തിരക്ക് ആവർത്തിച്ചു.
ഇന്ന് ദർശന നിയന്ത്രണം
ഗുരുവായൂർ ∙ ക്ഷേത്ര ശ്രീലകത്ത് വിഗ്രഹം അഷ്ടബന്ധമിട്ട് ഉറപ്പിക്കുന്ന ചടങ്ങ് നടക്കുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.15 വരെ മാത്രമേ ദർശനം ഉണ്ടായിരിക്കുകയുള്ളു.
വൈകിട്ട് 3.30ന് ക്ഷേത്രനട തുറന്നാൽ ശീവേലിക്ക് ശേഷം പതിവുപോലെ ദർശനം ആരംഭിക്കും.