വന്ദേഭാരത് ട്രെയിനിൽ യാത്രയ്ക്കിടെ മതസ്പർധയുണ്ടാക്കുന്ന സംസാരം; കോട്ടയം സ്വദേശി അറസ്റ്റിൽ

Mail This Article
×
തൃശൂർ ∙ വന്ദേഭാരത് ട്രെയിനിൽ സഹയാത്രക്കാരോടു മതസ്പർധയുടെ ചുവയോടെ സംസാരിച്ചതിനു കോട്ടയം സ്വദേശി അറസ്റ്റിൽ. ബ്രിട്ടിഷ് പൗരത്വമുള്ള ആനന്ദ് മാത്യുവാണ് തൃശൂർ സ്റ്റേഷനിൽ റെയിൽവേ പൊലീസിന്റെ പിടിയിലായത്. കണ്ണൂരിലേക്കു പോകുകയായിരുന്ന ദമ്പതികൾക്കു നേരെയായിരുന്നു വിദ്വേഷമുണ്ടാക്കുന്ന വിധത്തിൽ സംസാരിച്ചത്. ട്രെയിൻ തൃശൂരിൽ നിർത്തിയപ്പോൾ ദമ്പതികൾ അറിയിച്ചതു പ്രകാരം പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽ ട്രെയിനിറങ്ങിയശേഷം ദമ്പതികൾ രേഖാമൂലം പരാതി നൽകി. പ്രതിക്കു പിന്നീടു ജാമ്യം ലഭിച്ചു.
English Summary:
Religious hatred prompted the arrest of Anand Mathew. A British citizen from Kottayam, he was taken into custody by Railway Police at Thrissur station after a Vande Bharat train incident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.