ബസ്സിനടിയിൽ കുടുങ്ങിയ സൈക്കിൾ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
Mail This Article
×
ഗുരുവായൂർ ∙ പടിഞ്ഞാറെനടയിൽ സൈക്കിളിൽ റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇടിച്ച് ബസ്സിനടിയിലേക്ക് വീണ പാലയൂർ വടക്കഞ്ചേരി വീട്ടിൽ രവികുമാർ (71) അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുവായൂരിലെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന രവികുമാർ റോഡ് മുറിച്ചുകടക്കുമ്പോൾ കളത്തിപ്പറമ്പിൽ എന്ന് ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിസരത്ത് ഉണ്ടായിരുന്നവർ ബഹളം വച്ചതിനെത്തുടർന്ന് ഡ്രൈവർ ബസ് നിർത്തി.ബസ്സിന്റെ മുൻചക്രത്തിന്റെ തൊട്ടടുത്തുനിന്ന് രവികുമാറിനെ നാട്ടുകാർ രക്ഷപ്പെടുത്തി. കൈയ്ക്കും കാലിനും ചെറിയ പരുക്കുണ്ട്.
English Summary:
Guruvayur bus accident leaves cyclist with minor injuries. A 71-year-old man miraculously escaped serious harm after being struck by a bus and rescued from underneath it in Padinjarathnada, Guruvayur.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.