ADVERTISEMENT

പുതുക്കാട് ∙ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ നിന്നു ഇറങ്ങുന്നതിനിടെ വീണ് പാലിയേക്കര അരണാട്ടുകരക്കാരൻ ഷിബുവിന്റെ മകൾ റോസ്മിക്ക് (26) പരുക്കേറ്റു. ഇന്നലെ വൈകിട്ട് 7.37ന് എത്തിയ കന്യാകുമാരി ബെംഗളൂരു ഐലൻഡ് എക്‌സ്പ്രസിൽ നിന്നും 2-ാം പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം.പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഇടുപ്പെല്ലിന് പരുക്കേറ്റ റോസ്മിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി സംബന്ധമായി തൃപ്പൂണിത്തുറയിലേക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

English Summary:

Train accident at Pudukad railway station leaves a young woman injured. Rosmi, 26, suffered a pelvic injury after falling between the platform and the Kanyakumari-Bengaluru Island Express.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com