ആറാട്ട് എഴുന്നള്ളിപ്പിനിടെ കൊമ്പൻ ഇടഞ്ഞു; ഒരു മണിക്കൂറോളം ആന പരിഭ്രാന്തി പരത്തി

Mail This Article
എടതിരിഞ്ഞി ∙ പോത്താനി ശിവക്ഷേത്രത്തിൽ ആറാട്ട് എഴുന്നള്ളിപ്പിനിടയിൽ ആന ഇടഞ്ഞു. തടത്താവിള ശിവ എന്ന ആനയാണ് ഇടഞ്ഞത്. ആളപായമില്ല. ഇന്നലെ രാവിലെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള കുളത്തിൽ ആറാട്ട് ചടങ്ങുകൾ കഴിഞ്ഞു ക്ഷേത്രത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ഇടഞ്ഞത്. ഇതിനിടയിൽ ആറാട്ട് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു പരുക്കേറ്റു.
തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് കയറിയ ആന ഏറെ നേരം അവിടെ നിന്നു. ഇതിനിടയിൽ ആനയെ തളയ്ക്കാനുള്ള പാപ്പാൻമാരുടെ ശ്രമം പരാജയപ്പെട്ടു. ആനയുടെ മുകളിൽ തിടമ്പ് എടുത്തിരുന്ന ആൾ സമീപത്തെ വീടിനോട് ചേർന്നുള്ള ബാത്ത് റൂം കെട്ടിടത്തിലേക്ക് എടുത്തു ചാടിയാണ് രക്ഷപ്പെട്ടത്. ആന ഇയാൾക്ക് എതിരെയും തിരിഞ്ഞു. ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. പിന്നീട് എലിഫന്റ് സ്ക്വാഡ് എത്തി തളച്ചു.