ADVERTISEMENT

പുത്തൻചിറ ∙ വേനൽ ആരംഭിച്ചതോടെ മേഖലയിലെ കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളമെത്താത്തതിനാൽ നെൽക്കൃഷി പ്രതിസന്ധിയിൽ. കരിങ്ങോൾച്ചിറ മുതൽ വൈക്കിലിച്ചിറ വരെയുള്ള 150 ഏക്കർ വിസ്തൃതമായ പാടശേഖരത്തിൽ വെള്ളം കുറഞ്ഞതു നിമിത്തം കൃഷി ഇറക്കാനാകാത്ത സ്ഥിതിയാണുള്ളത്.

ചെറുതോടുകൾ വഴി എത്തുന്ന വെള്ളം മാത്രമാണ് ഇപ്പോൾ പാട ശേഖരങ്ങളിലുള്ളത്. വേനൽ കടുത്താൽ ഇതും വറ്റുന്നതോടെ കൃഷി നശിക്കുമെന്നാണു കർഷകർ പറയുന്നത്. അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കലക്ടർ, ചാലക്കുടി എംഎൽഎ, ഇറിഗേഷൻ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ, വേളൂക്കര പഞ്ചായത്ത് എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി നിവേദനം നൽകിയിട്ടുണ്ട്.

English Summary:

Puthenchira faces a severe water shortage impacting paddy cultivation. Farmers in the region fear complete crop failure if immediate irrigation solutions aren't implemented.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com