കോലഴി സെന്ററിൽ റോഡിൽ ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ

Mail This Article
×
കോലഴി∙ വർഷങ്ങളായി റോഡപകടങ്ങൾ പതിവായിരുന്ന കോലഴി സെന്ററിൽ സംസ്ഥാന പാതയിൽ ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിച്ചു. പുവണി ജംക്ഷൻ, കോലഴി സെന്റർ , ഡോക്ടർ പടി എന്നീ ഭാഗങ്ങളിലാണ് അപകടങ്ങൾ തടയാൻ സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഇവിടെ 60 മീറ്റർ നീളത്തിൽ റോഡിന് നടുവിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് പൊതുമരാമത്ത് വിഭാഗം നടപടി സ്വീകരിച്ചു.
ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്ന പൂവണി ജംക്ഷനിലെ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിച്ചതുകൊണ്ട് അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ സമിതിയുടെ അവലോകനയോഗം വിലയിരുത്തി.
English Summary:
Kolayi road safety improvements have significantly reduced accidents. New safety measures implemented by the Public Works Department include barricades and the relocation of obstructions at key junctions.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.